കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ പരസ്യ വിവാദത്തിൽ വിമർശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുൽ ആബിദീൻ ഷാർജയിൽ പറഞ്ഞു.
സന്ദീപ് വാര്യരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബി.ജെ.പിക്ക് ഗുണകരമായി. മുനമ്പം വിഷയത്തിൽ സഹകരിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനം വന്നതിനു ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നപ്പോൾ കുറേപ്പേർക്ക് വിഷമമുണ്ടായി. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല. ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തിൽ വന്നു. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും സൈനുൽ ആബിദീൻ പറഞ്ഞു. ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് എന്നീ പത്രങ്ങളിലെ പാലക്കാട് എഡിഷനിൽ സന്ദീപ് വാര്യർക്കെതിരെ സി.പി.എം. പരസ്യം നൽകിയത്. പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമർശിച്ച് വൈസ് ചെയർമാൻ തന്നെ രംഗത്തെത്തിയത്.
Trending
- രുചിച്ചു നോക്കിയശേഷം ഐസ് പാക്കിങ്; വീഡിയോ പുറത്തായതോടെ നാട്ടുകാര് തടഞ്ഞു, കട പൂട്ടി
- സെവൻ ആർട്സ് കൾച്ചറൽഫോറം വാർഷിക ആഘോഷത്തിന് സ്വാഗതസംഘം രൂപീകരിച്ചു
- സ്കൂളിലെ കുടിവെള്ളത്തിൽ ഇ കോളി, കോളി ഫാം ബാക്ടീരിയ; സ്കൂൾ 25ന് ശേഷം തുറന്നാൽ മതിയെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ
- യുഡിഎഫ് വെണ്ണക്കരയിൽ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; പി സരിൻ
- വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു
- ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
- പ്രവാസി മലയാളിയിൽനിന്ന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; വൈക്കം ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
- ‘പരസ്യം ബിജെപിക്ക് ഗുണകരം’; സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാന്റെ വിമർശനം