
മനാമ: ബഹ്റൈനില്‍ ഇനി പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ഒരു ലക്ഷം ദിനാര്‍ പിഴ ചുമത്താനും സ്ഥാപനം അടച്ചുപൂട്ടാനും വ്യവസ്ഥ ചെയ്യുന്ന നിയമം വരുന്നു.
ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണയ്ക്കായി അയച്ചു. നഴ്സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സ്കൂളുകള്‍, മറ്റു പഠനകേന്ദ്രങ്ങള്‍, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്യൂണിറ്റി സ്കൂളുകള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയില്‍ പോകാതെ തന്നെ നടപടി സ്വീകരിക്കാനും പിഴ ഘട്ടംഘട്ടമായി ഈടാക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന് സാധിക്കും.


