മനാമ :ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ സ്പോർട് മീറ്റിന് തുടക്കം . ചെസ്സ്, ക്യാരംസ്, ഡാർട്സ്, ബാസ്കറ്റ്ബാൾ ത്രോവിങ്, ഫുട്ബോൾ കിക്ക് തുടങ്ങിയ ഇനങ്ങളിൽ വിവിധ പ്രായ പരിധിയിലുള്ള മത്സരങ്ങൾക്ക് sncs അംഗങ്ങളായ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
മാസ്റ്റർ കാർഡ് കൺട്രി ഹെഡ് വിഷ്ണു പിള്ള ഉത്ഘാടനം നിർവഹിച്ച ചടങ്ങിന് സ്പോർട്സ് സെക്രട്ടറി ജയമോഹൻ സ്വാഗതം ആശംസിക്കുകയും തുടർന്ന് sncs ചെയർമാൻ ജയകുമാർ ശ്രീധരൻ, വൈസ് ചെയർമാൻ പവിത്രൻ പൂക്കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. Sncs മെമ്പർഷിപ് സെക്രട്ടറി ജീമോൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. മറ്റു BOD അംഗങ്ങൾ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഡിസംബർ 16നു അദാരി പൂളിൽ വെച്ചു നടക്കുന്ന ഔട്ട്ഡോർ ഗെയിംസിനോടും ഫാമിലി പിക്നിക്നോടും കൂടി ഇക്കൊല്ലത്തെ സ്പോർട്സ് മീറ്റിനു തിരശീല വീഴും.