മനാമ: പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പുതിയ വെബ്സൈറ്റ് ആരംഭിച്ചു. രാജ്യത്തെ ഏറ്റവും പുതിയ ആരോഗ്യ വാര്‍ത്തകൾ വെബ് സൈറ്റ് വഴി ലഭിക്കും. കോവിഡിനെ കുറിച്ചുള്ള വിവരങ്ങളും വെബ്സൈറ്റ് വഴി ലഭ്യമാക്കും. ഏറ്റവും പുതിയ വാർത്തകൾ, പ്രതിമാസ – പ്രതിവാര കോവിഡ് കോൺടാക്റ്റ് ട്രെയ്സിംഗ് റിപ്പോർട്ടുകൾ, കോവിഡുമായി ബന്ധപ്പെട്ട ഡാറ്റയെക്കുറിച്ചുള്ള പൊതു അവബോധ വീഡിയോകൾ, ഇൻഫോഗ്രാഫിക്സ് എന്നിവ ഉൾപ്പെടുത്തും.
കൂടാതെ, മുൻകരുതൽ ആരോഗ്യ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും, പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും, കോവിഡ് അനുബന്ധ ആരോഗ്യ സേവനങ്ങൾ നൽകാൻ അധികാരപ്പെടുത്തിയ സ്വകാര്യ ക്ലിനിക്കുകളുടെ പട്ടികയും വെബ്സൈറ്റ് നൽകുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
എല്ലാവർക്കും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം കൂടുതൽ വികസിപ്പിക്കാനുള്ള കിരീടാവകാശിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് വെബ്സൈറ്റ് ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി എച്ച്ഇ ഫെയ്ക സയീദ് അൽ സാലിഹ് പറഞ്ഞു.
healthalert.gov.bh എന്ന അഡ്രെസ്സിലൂടെ വെബ്സൈറ്റിലേക്ക് പ്രവേശിക്കാം.