മനാമ: 23 മില്യൺ ഡോളർ വിലമതിക്കുന്ന 450 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്ന ലഹരി മരുന്ന് പിടിച്ചെടുത്തു. ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പൈൻഡ് ടാസ്ക് ഫോഴ്സ് (സിടിഎഫ്) 150 ആണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ വേട്ടയാണ് ടാസ്ക് ഫോഴ്സ് നടത്തിയത്. അറബിക്കടൽ വഴി കപ്പലിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
റോയൽ നേവി ടൈപ്പ് 23 ഫ്രിഗേറ്റിലെ എച്ച്.എം.എസ്. മോൺട്രോസ് എന്ന കപ്പലിലെ നാവികരും റോയൽ മറീനുകളും അറബിക്കടലിൽ നടന്ന മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിലാണ് സംശയാസ്പദമായ കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്.