കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ലോഡ്ജിൽ വൻ തീപിടിത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. നാലുനില കെട്ടിടത്തിൽ ഇന്ന് പുലർച്ചെയാണ് തീ പടർന്നത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിലേക്ക് തീ പടർന്നത് കണ്ട് പേടിച്ച് രണ്ടുപേർ പുറത്തേക്ക് ചാടി. പരിക്കേറ്റതിനെ തുടർന്ന് അവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേണ്ടത്ര അഗ്നിസുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയായിരുന്നു ലോഡ്ജ് പ്രവർത്തിപ്പിച്ചിരുന്നുതെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.