
മനാമ: ബഹ്റൈനിലെ അല്‍ ബുഹൈര്‍ നിവാസികളുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ കേന്ദ്രത്തിന് സ്ഥലം ഏറ്റെടുത്ത് നല്കാന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. ചികിത്സയ്ക്കായി ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
നാട്ടുകാര്‍ക്ക് അധികം യാത്ര ചെയ്യാതെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇടത്താണ് ഭൂമി കണ്ടെത്തിയത്. വര്‍ഷങ്ങളായി ഈ പ്രദേശത്തുണ്ടായിരുന്ന ഒരു കുറവാണ് ഇതോടെ പരിഹരിക്കപ്പെടുന്നതെന്ന് മുനിസിപ്പല്‍ ചെയര്മാന് അബ്ദുല്ല അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
