ഡാലസ്: മെഡിക്കല്‍ സിറ്റി ഓഫ് പ്ലാനോയില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ് ഡെയ്സി അവാര്‍ഡിന് അര്‍ഹയായി. ജെ. പാട്രിക്ക് ബാണ്‍സിന്റെ കുടുംബം അദ്ദേഹത്തിന്റ ഓർമയ്ക്ക് 1999 ല്‍ സ്ഥാപിച്ചതാണ് ഡെയ്സി ഫൗണ്ടേഷന്.
രോഗികള്‍ക്കോ അവരുടെ കുടുംബത്തിനോ, പരിചരിച്ച നഴ്സുമാരുടെ സേവനം മികച്ചതാണെങ്കിൽ നന്ദി പ്രകടനമായി ഡെയ്സി വെബ് സൈറ്റില്‍ നൊമിനേഷന്‍ സമർപ്പിക്കാം. നൊമിനേഷനിൽ നിന്നും പ്രത്യക കമ്മിറ്റി തിരഞ്ഞെടുക്കുന്ന വ്യക്തി അവാര്‍ഡിന് അര്‍ഹയാകുന്നത്.
നാടക രചനയിലും അഭിനയത്തിലു പേരെടുത്ത കോട്ടയം ടിവി. പുരം മറ്റപ്പള്ളിയില്‍ വൈക്കം ബേബിയുടെ മകളാണ് ലാലി. അദ്ദേഹം തന്നെയാണ് ലാലിയുടെ മേഖല നേഴ്സിങ് ആണെന്നു മനസിലാക്കി കോതമംഗലം സെന്റ് ജോസഫ് സ്കൂള്‍ ഓഫ് നഴ്സിങ്ങിൽ (ധര്‍മ്മഗിരി) പഠനത്തിനു ചേർത്തത്. ജോലി ആതുരസേവനം ആണെങ്കിലും ലാലിക്ക് സാഹിത്യം, അഭിനയം, കഥ, കവിത രചന മേഖലകളിലായിരുന്നു കൂടുതല്‍ താല്‍പ്പര്യം. പഠിച്ചിരുന്ന സമയത്ത് എറണാകുളം അതിരുപതാ തലത്തില്‍ സംഘടിപ്പിച്ച കഥാ കവിത രചന മത്സരത്തിൽ സമ്മാനാര്‍ഹയായിട്ടുണ്ട്. ഡാലസില്‍ നിന്നും പ്രസിദ്ധികരിക്കുന്ന കൈരളി മാസികയിൽ ലാലിയുടെ കഥകളും കവിതകളും അച്ചടിച്ചു വന്നിട്ടുണ്ട്. ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ നാടകത്തിലും ലാലി അഭിനയിച്ചിട്ടുണ്ട്.
കോപ്പേല് സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് രൂപികരണ കമ്മിറ്റിയില്‍ ലാലി അംഗമായും പാരിഷ് കൗണ്‍സില്‍ അംഗമായും, യൂത്ത് കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 സെപ്റ്റംബറില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡിഎഫ്ഡബ്ല്യു പ്രൊവിന്‍സിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വൈക്കം വിജയലക്ഷമിയുടെ ഷോ ഡാലസില്‍ കൊണ്ടുവന്നത് ലാലിയുടെ പരിശ്രമ ഫലമായാണ്.
ജോലി ചെയ്യുന്ന സ്ഥലത്ത് ചില സന്ദര്‍ഭങ്ങളില്‍ സ്പാനിഷ് മാത്രം സംസാരിക്കുന്ന രോഗികളുമായി ഇടപഴകേണ്ടി വരാറുണ്ട്. അതിനുവേണ്ടി ലാലി സ്വയം സ്പാനിഷ് പഠിച്ചു. ഇത് ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും രോഗികള്‍ക്കും വളരെയധികം സഹായകമായി. രോഗികൾക്കു കൊടുക്കുന്ന പരിചരണത്തിന്റെയും കഠിനപ്രയയനത്തിന്റെയും തെളിവാണ് ലാലിക്ക് ലഭിച്ച ഡെയ്സി അവാര്‍ഡ്.
ലാലി ഇപ്പോള്‍ കാരോള്‍ട്ടനില്‍ താമസിക്കുന്നു. ഭര്‍ത്താവ് വര്‍ഗീസ് ജോസഫ്, മക്കള്‍ ജസ്റ്റിന്, ജോബിന്.
