കൊച്ചി : ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്ര, ചരക്ക് കൂലികൾ അമിതമായി വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് സി പി ഐ ദേശീയ സെക്രട്ടറിയും പാർല്മെൻ്റെറി പാർട്ടി ലീഡറുമായ ബിനോയ് വിശ്വം MP ,ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ. പ്രഫുൽ പട്ടേലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ മറ്റ് എല്ലാ കാര്യങ്ങൾക്കും കേരളമുൾപ്പെടെയുള്ളസംസ്ഥാനങ്ങളെയാണ് ലക്ഷദ്വീപുകാർ ആശ്രയിക്കുന്നത്. രണ്ടും മൂന്നും ഇരട്ടിയിലേറെയാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ നിരക്ക് വർദ്ധനവ് വൻ വിലക്കയറ്റത്തിനും യാത്രാദുരിതങ്ങൾക്കുംഇടയാക്കും. അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കുന്നതിനുള്ള നിരക്ക് മൂന്ന് ഇരട്ടിയിലേറെയാണ് വർദ്ധിപ്പിച്ചത്. യാതൊരു വിധ കൂടിയാലോചനകളുമില്ലാതെയാണ് അഡ്മിനിസ്ട്രേറ്റർ സ്വന്തം നിലയിൽ തീരുമാനങ്ങൾഎടുത്ത് ലക്ഷദ്വീപ് ജനതയെ അടിച്ചേൽപ്പിക്കുന്നത്. കുത്തനെ വർദ്ധിപ്പിച്ച യാത്ര, ചരക്ക് കൂലി വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ബിനോയ് വിശ്വം അഡ്മിനിസ്ട്രേറ്റർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.