കവരത്തി: കാര്‍ഷികമേഖലയില്‍ നൂറ് ശതമാനം ജൈവരീതികള്‍ ഉറപ്പുവരുത്തി ദേശീയ കൃഷി മന്ത്രാലയത്തിന്റെ ‘100% ഓര്‍ഗാനിക്’ പദവി നേടി ലക്ഷദ്വീപ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത് സിക്കിമാണ്. 2016 ജനുവരിയിലാണ് സിക്കിം ഇന്ത്യയിലെ ആദ്യത്തെ “100 ശതമാനം ഓര്‍ഗാനിക്” സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്.

എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കൃത്രിമ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ നടത്തുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സൗഹൃദ രീതികളുമാണ് ഈ നേട്ടം കൈവരിക്കാന്‍ ദ്വീപിനെ സഹായിച്ചത്. ദ്വീപ് ഭരണകൂടം നല്കിയ തെളിവുകളും സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചതിനും പ്രവൃത്തികള്‍ വിലയിരുത്തിയതിനും ശേഷമാണ് ലക്ഷദ്വീപ്പിന്റെ മുഴുവന്‍ പ്രദേശവും ജൈവമേഖലയായി പ്രഖ്യാപിക്കാനുള്ള നിര്‍ദ്ദേശത്തിന് കാര്‍ഷിക മന്ത്രാലയം അംഗീകാരം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഔദ്യോഗികമായി 100 ശതമാനം ജൈവികമെന്ന അംഗീകാരം നേടിയത് ലക്ഷദ്വീപിലെ കാര്‍ഷിക-വിപണന മേഖലക്ക് പുതിയ ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. “ഉണക്കിയ തേങ്ങ, തേങ്ങാപ്പാല്‍ അടക്കമുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇതു വളരെ ഉപകാരപ്രദമാണ്. മാത്രവുമല്ല ഓര്‍ഗാനിക് ടാഗിലൂടെ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷികോല്‍പ്പന്നങ്ങളെ പ്രീമിയം വിഭാഗത്തില്‍ വിപണിയിലെത്തിക്കാനും അതുവഴി കൂടുതല്‍ വരുമാനമുണ്ടാക്കാനുമാവും” – ലക്ഷദ്വീപ് അഗ്രികള്‍ച്ചര്‍ സെക്രട്ടറി ഒ പി മിശ്ര പറഞ്ഞു.

മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
തെങ്ങാണ് ദ്വീപുകളിലെ പ്രധാന വിള. വിവിധ ദ്വീപുകളിലായി ഒരു വര്‍ഷം 11 കോടി തേങ്ങ ഉത്പാദിപ്പിക്കുന്ന എട്ട് ലക്ഷം തെങ്ങുകളുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനു പുറമെ ഹോര്‍ട്ടികള്‍ച്ചര്‍ വിളകളായ വഴുതന, ചീര, വാഴ, മുരിങ്ങ, മത്തങ്ങ, മുളക്, സ്നേക്ക് പൊറോട്ട, കുക്കുമ്ബര്‍, ബീന്‍സ്, ലേഡി ഫിംഗര്‍, റിഡ്ജ് ഗോര്‍ഡ്, പപ്പായ, തണ്ണിമത്തന് എന്നിവയും ചെറിയ അളവില്‍ കൃഷി ചെയ്തുവരുന്നു. കണക്കുകളനുസരിച്ച് 1500-2000 ടണ്‍ പച്ചക്കറിയാണ് പ്രകൃതിദത്ത പരിസ്ഥിതി സൗഹൃദരീതികളിലൂടെ വളര്‍ത്തുന്നത്.
32 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 36 ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ദ്വീപസമൂഹമാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. കണക്കുകളനുസരിച്ച് ജനവാസമുള്ള പത്ത് ദ്വീപുകളിലായി 12450 കര്‍ഷകരാണുള്ളത്.


