പട്ടാമ്പി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയായ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഇന്നലെ വൈകീട്ട് സ്ഥാപനം അടച്ചതിനു ശേഷമാണ് ഇവർ ശുചിമുറിയിൽ കയറി ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചതെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.


