മനാമ: ബഹ്റൈനിൽ ആരംഭിച്ച രണ്ട് മാസത്തെ ഉച്ചസമയത്തെ തൊഴിൽനിയന്ത്രണം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ വ്യക്തമാക്കി. തൊഴിലാളികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും നിയന്ത്രണം സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനികൾ ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊഴിൽ വകുപ്പ് നിരവധി വർക്ക് സൈറ്റുകളിൽ സന്ദർശനം നടത്തി. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് കൺസ്ട്രക്ഷൻ അടക്കമുള്ള പണികളിലേർപ്പെടുന്ന തൊഴിലാളികൾക്ക് പുറം ജോലിയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. ഉച്ചക്കും 12 മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് നിരോധനം. പ്രഥമശുശ്രൂഷ സംബന്ധിച്ച കാര്യങ്ങളിൽ തൊഴിലാളികൾക്ക് അവബോധം ഉണ്ടാക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം 99.87 ശതമാനം കമ്പനികളും നിയമം പാലിച്ചിരുന്നു. നിയന്ത്രണം ലംഘിച്ച പരാതികളിൽ 52 പേർക്കെതിരെ നടപടിയെടുത്തിരുന്നു. 27 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം മൊത്തം 19,841 പരിശോധനകൾ നടന്നു. ഈ വർഷം തൊഴിലാളികളുടെ താൽപര്യങ്ങളും സുരക്ഷിതത്വവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് അധികാരികൾ പറഞ്ഞു. നിയമലംഘകർക്ക് മൂന്നു മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ 500 ദീനാറിനും 1000 ദീനാറിനും ഇടയിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും

