തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ വൈറൽ റിസർച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറി പ്രോജക്ടിലേയ്ക്ക് (വി ആർ ഡി എൽ) കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവുകളുടെ എണ്ണം: ഒന്ന്.
വിദ്യാഭ്യാസ യോഗ്യത : പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ നേടിയിട്ടുള്ള മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ
പ്രതിമാസ ശമ്പളം : 20,000 രൂപയും പ്രതിമാസ എച്ച് ആർ എയും.
കരാർ കാലാവധി ഒരു വർഷം
മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേയ്ക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത. മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 23/04/2022 വൈകുന്നേരം 3 മണിയ്ക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
