അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’ ഒടിടിയിൽ. ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ഒടിടിയിലും റിലീസ് ചെയ്തിരിക്കുകയാണ്.
റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് ആമിർ ഖാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കരീന കപൂര്‍ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായതിനെ തുടര്‍ന്ന് നേരത്തെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമിർ ഖാന്റെ ലാൽ സിംഗ് ഛദ്ദ ഒടിടിയിൽ റിലീസ് ചെയ്തത് മുൻകൂട്ടി അറിയിപ്പോ പബ്ലിസിറ്റിയോ ഇല്ലാതെയാണ്.
വ്യത്യസ്ത പ്രായത്തിലുള്ള ആമിർ ഖാൻ ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രീതം ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സത്യജിത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.