കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 485 പുതിയ കോവിഡ് കേസുകൾ കൂടി കുവൈറ്റിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് കേസുകൾ 1,38,822 പേരായി. രോഗബാധിതരായ രണ്ട് രോഗികൾ മരിച്ചതായും മരണസംഖ്യ 859 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.
.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം നിലവിൽ 7,537 ആണ്. ഇതിൽ 94 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ ദിവസം 6,758 പേരെ പരിശോധനക്ക് വിധേയമാക്കി. ഇതുവരെ 1,035,985 പേരിൽ പരിശോധന നടത്തിയിട്ടുണ്ട്.
587 പേർ കൂടി രോഗമുക്തരായതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 130,426 ആയി വർദ്ധിച്ചു.