
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പോലീസുകാരിയെയും പോലീസുകാരനെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത കേസില്‍ കുവൈത്തി വനിതയ്ക്ക് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.
കൂടാതെ മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ 36കാരിയായ ഇവര്‍ സെക്കന്‍ഡറി പരിശോധനയ്ക്ക് നിന്നുകൊടുക്കാതെ പോലീസ് ഉദ്യോഗസ്ഥയുടെ നിര്‍ദേശം ലംഘിച്ച് ഡ്യൂട്ടി ഫ്രീ ഏരിയയിലേക്ക് പോയതോടെയാണ് സംഘര്‍ഷമുണ്ടായത്. തടയാന്‍ ശ്രമിച്ച പോലീസുകാരിയെ ഇവര്‍ ആക്രമിക്കുകയും തുടര്‍ന്ന് ഇടപെടാന്‍ ശ്രമിച്ച പോലീസുകാരനെ ആക്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇവര്‍ ജീവനക്കാരെ അസഭ്യം പറയുകയും തന്നെ കുവൈത്തിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ കൈവശം മയക്കുമരുന്ന് കണ്ടെത്തുകയുമുണ്ടായി.


