കുവൈറ്റ് സിറ്റി : രാജ്യത്തെ അനധികൃത താമസക്കാർക്ക് അവരുടെ താമസം ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിനായി നൽകിയ ഗ്രേസ് കാലാവധി അവസാനിച്ചതായി കുവൈറ്റ്. ജൂണിൽ അവസാനമായി ഗ്രേസ് കാലാവധി നീട്ടിയിരുന്നതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇനി മുതൽ അനധികൃത താമസക്കാർക്കെതിരായ നിയമ നടപടികൾ ആരംഭിക്കുമെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇനി ഇവർക്ക് പിഴകൾ അടച്ച് വിസ ശരിയാക്കി കുവൈറ്റിൽ തുടരാനോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനോ അവസരമുണ്ടാവില്ല. നിയമ സംഘകരെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകും. ഗ്രേസ് കാലാവധി അവസാനിച്ചതിന് ശേഷമുള്ള ഓരോ ദിവസത്തിനും ഒരു കുവൈറ്റ് ദിനാർ എന്ന തോതിലാണ് പിഴ ഈടാക്കുക.
പിഴ ഈടാക്കിയ ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും. ഇങ്ങനെ നാട്ടിലേക്ക് അയക്കപ്പെടുന്നവർക്ക് ഇനിയൊരുക്കലും കുവൈറ്റിലേക്ക് തിരികെ വരാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. ഇത്തരം അനധികൃത താമസക്കാരുടെ സ്പോൺസർമാർക്കെതിരേയും നടപടി സ്വീകരിക്കും.