കുവൈത്ത് സിറ്റി: ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസ അനുവദിക്കാനുള്ള ശമ്പള പരിധി ഉയർത്തുമെന്നാണ് സൂചന. ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി നിലവിലുള്ള 500 കുവൈത്ത് ദിനാറിൽനിന്ന് 800 ആയി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായാണ് റിപ്പോർട്ട്. പുതിയ നിർദ്ദേശമനുസരിച്ച് ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 800 ദിനാർ അടിസ്ഥാന ശമ്പളം ആവശ്യമായി വരും. വിസ ഫോമിനോടൊപ്പം ഒറിജിനൽ വർക്ക് പെർമിറ്റും സമർപ്പിക്കണം. വിസ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം ഉടൻ തന്നെ നിലവിൽ വരുമെന്നാണ് സൂചനകൾ.
Trending
- ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
- പോള ഹുർദുമായി പ്രണയബന്ധത്തിൽ; ബിൽ ഗേറ്റ്സ്
- ട്രെയിൻ യാത്രക്കാർക്ക് ഇത് സന്തോഷ നിമിഷം
- കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിംഗ്; 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും