കുവൈറ്റിൽ വിവിധ തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കുന്നു. 80 തൊഴില്‍ മേഖലകളിലാണ് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലില്‍ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും യോഗ്യതാ പരീക്ഷ ബാധകമാണ്. തൊഴില്‍വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. പരീക്ഷയില്‍ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനില്‍ അടിച്ചുനല്‍കില്ല. നിലവാരമുള്ള തൊഴില്‍ശക്തിയെ മാത്രം നിലനിര്‍ത്തുകയെന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.ഒരോ വര്‍ഷവും 20 വീതം മേഖലകളില്‍ നടപ്പിലാക്കി നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണകാര്യ മന്ത്രി മറിയം അഖ്വീല്‍ പറഞ്ഞു.
Trending
- കെയ്ർ സ്റ്റാർമറെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ചാൾസ് രാജാവ്, സുനക് രാജിക്കത്ത് കൈമാറി
- ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്ര ത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവന്റെ കരുതല്‍
- കുവൈറ്റ് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
- അമീബിക് മസ്തിഷ്ക ജ്വരം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
- അൽ ഫുർഖാൻ രക്ത ദാന ക്യാമ്പ് ഞായറാഴ്ച മുഹറം ഒന്നിന്
- തിയ്യരെ പ്രത്യേക സമുദായമായി രേഖപ്പെടുത്തണം: തിയ്യ മഹാസഭ
- കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ കയറിയ വയോധികയുടെ ആഭരണം ഡ്രൈവര്‍ കവര്‍ന്നു; വഴിയില്‍ തള്ളിയിട്ടു
- രണ്ടാം ഘട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി