കുവൈറ്റ് സിറ്റി : കേരളത്തിലേക്കുള്ള പ്രവാസികളുമായി കുവൈറ്റ് മലയാളി സമാജത്തിന്റെ ആദ്യ വിമാനം ജസീറ എയർവെയ്സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. കോവിഡ് 19 പ്രതിസന്ധി കാരണം കുവൈറ്റിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മലയാളി സമാജവും (KMS) ഒമേഗ ട്രാവെൽസയുമായി സഹകരിച്ചാണ് സംഘടനയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും മുൻഗണന ലിസ്റ്റ് പ്രകാരം യാത്രക്കുള്ളവരെ തിരഞ്ഞെടുത്തത്. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, രോഗികളായവർ, തുടർപഠനത്തിന് പോകേണ്ട വിദ്യാർത്ഥികൾ, വിസിറ്റ് വിസയിൽ വന്നവർ കൂടാതെ സ്ത്രീകളും, കുട്ടികളുമാണ് ഒന്നാം ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്തത്. യാത്ര ചെയ്തവർ കുവൈറ്റ് മലയാളി സമാജം സംഘാടകർക്ക് നന്ദി അറിയിച്ചു. 162 യാത്രക്കാരായിരുന്നു ആദ്യ യാത്രയിൽ ഉണ്ടായിരുന്നത്.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച