കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും 8,143 പ്രവാസികളെ 2020 വർഷത്തിൽ മാത്രം നാടുകയറ്റി. നാടുകടത്തപ്പെട്ടവരിൽ 6,003 പേരെ റെസിഡൻസി അഫയേഴ്സ് പോലീസ് കൈമാറിയതും 2,140 പേരെ ആഭ്യന്തര മന്ത്രാലയം കൈമാറിയവരുമാണ്.
അതേസമയം, മനുഷ്യക്കടത്ത്, വഞ്ചന എന്നീ കേസുകളുമായി ബന്ധപ്പെട്ട് 317 പേരെ ചോദ്യം ചെയ്തു. ഇവരിൽ എഴുപത്തിയൊന്ന് പേരെ കുവൈത്തിലെ സെൻട്രൽ ജയിലിലേക്ക് അയച്ചു.