കുവൈറ്റ് സിറ്റി: ഒക്ടോബർ 3 മുതൽ പ്രധാന ഹൈവേകളിൽ ഡെലിവറി മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നത് കുവൈറ്റ് നിരോധിച്ചു. ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് റെഗുലേഷൻ അനുസരിച്ച്, സാധനങ്ങൾ വിതരണം ചെയ്യുന്ന മോട്ടോർ ബൈക്കുകൾ ഒന്ന്, നാല്, അഞ്ച്, ആറ്, ഏഴ് റിംഗ് റോഡുകളിൽ ഓടിക്കാൻ അനുവദിക്കില്ല. 30, 40, 50, 60, 80 എന്നീ റോഡുകൾ കൂടാതെ ജമാൽ അബ്ദുൽ-നാസർ റോഡ്, ജാബർ കോസ്വേ എന്നിവയിലും ഡെലിവറി മോട്ടോർ ബൈക്കുകൾ ഓടിക്കാൻ അനുവദിക്കില്ല.
