ന്യൂഡൽഹി: ഗാന്ധി കുടുംബം സ്വയം നിർമ്മിച്ച കുമിളകളിൽ നിന്നും പുറത്തു വരണം. ഇല്ലെങ്കിൽ കോൺഗ്രസ് പരാജയപ്പെടും. രാജ്യം ഭരിക്കുന്നത് കോൺഗ്രസ് മറന്നേക്കൂ. എക്കാലവും പ്രതിപക്ഷത്ത് ഉണ്ടാകുമെന്ന തെറ്റായ പ്രതീക്ഷയിലാണ് കോൺഗ്രസ് ജീവിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു കോൺഗ്രസിനെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും രൂക്ഷ വിമർശനവും നടത്തിയത്. എന്തുകൊണ്ടാണ് ആളുകൾ പാർട്ടി വിടുന്നതെന്ന് ചിന്തിക്കാനോ, പരിശോധിക്കാനോ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.