ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുപ്പിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ദുൽഖർ സൽമാനും സണ്ണി വെയ്നും ആണ് പോസ്റ്ററിലുള്ളത്. ഇരുവരും വെള്ള ടീ ഷർട്ടും കാക്കി പാന്റ്സും ആണ് ധരിച്ചി
രിക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് പോസ്റ്റർ. ഫോട്ടോ കണ്ടിട്ട് പൊ
ലീസ് വേഷത്തിലാേേണാ ദുൽഖർ എത്തുന്നതെന്ന സംശയം ഉന്നയിക്കുന്നവരും ഉണ്ട്. ബഹുഭാഷകളിൽ ചിത്രം ഒരുങ്ങുന്നുണ്ടെന്നും വിവരം.
ദുൽഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോ ഇറങ്ങിയിട്ട് ഒൻപത് വർഷം തികയു
ന്ന ദിവസത്തിലാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. പോസ്റ്ററിനൊപ്പം വികാരഭരിതമാ
യ ഒരു കുറിപ്പും ദുൽഖർ നൽകിയിട്ടുണ്ട്. സണ്ണി വെയിനും സെക്കന്റ് ഷോയിലൂടെ
യാണ് സിനിമയിൽ രംഗപ്രവേശം നടത്തിയത്.
ഒൻപത് വർഷങ്ങൾ മുൻപ് ഇതേ ദിവസമാണ് ഞങ്ങളുടെ ആദ്യ സിനിമ സെക്കന്റ് ഷോ റിലീസ് ആയത്. ഒരുകൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിലൂടെ എത്തിയത്. അന്നത്തെ പേടിയും നടുക്കവും ഇപ്പോഴും ഉണ്ടെങ്കിലും അത് വളരെ പോസിറ്റീവ് ആയകാര്യമായി മാറിയിരിക്കുകയാണ്.’ ദുൽഖർ കുറിച്ചു.