തിരുവനതപുരം: യു.എ.ഇ. കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി എന്നും, ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാരണ്ടു എന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ എന്നും അദ്ദേഹം ചോദിച്ചു. കെ.ടി.ജലീൻറെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കെ.ടി.ജലീലിനും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാൻ്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. കെ.ടി.ജലീൽ അടക്കമുള്ളവരോട് കോറണ്ടൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. എങ്കിലും ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണ് എന്നും കെ.ടി.ജലീൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി