തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെ കുറിച്ച്……
“സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല”
ആലുവയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചും ഇ.ഡി. ഇതിനകം ചോദ്യം ചെയ്തതായാണ് വിവരം.