കൊച്ചി: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ് മെൻ്റെ ഡയറക്ട്രേറ്റാണ് ആലുവയിൽ വെച്ച് ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ ഇഡി ജലീലിന് നോട്ടിസ് നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജലീൽ ഇന്നലെ തന്നെ കൊച്ചിയിലെത്തിയെന്നുമാണ് സൂചന. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ ജലീൽ അരൂരുള്ള തൻ്റെ സുഹൃത്തിൻറെ വീട്ടിൽ താമസിക്കുകയും രാവിലെ ആലുവയിലെ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാവുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. എൻഫോഴ്സ്മെൻ്റ് മേധാവി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൻ്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്സലുകൾ എത്തിയത്. എന്നാൽ ഈ പാഴ്സലുകൾ യുഎഇ അയച്ച മതഗ്രന്ഥമാണെന്നാണ് ജലീലിൻ്റെ വാദം. നയതന്ത്ര ബാഗേജ് വഴി വന്ന ഖുആർഎൻ പാഴ്സലിനെ സംബന്ധിച്ചും അന്വേഷണ സംഘം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായും കെ.ടി ജലീലിന് ബന്ധമുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ജലീലിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു