തിരുവനന്തപുരം: നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന നാളെ (ബുധൻ) നടക്കുന്ന ഇഡിസിഐഎൽ, വി.എസ്.എസ് സി പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കിളിമാനൂർ, വെഞ്ഞാറമൂട് യൂണിറ്റുകളിൽ നിന്നായി സ്പെഷ്യൽ സർവ്വീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും നേരിട്ട് നഗരൂർകോളേജിലേക്ക് സർവ്വീസ് ഉണ്ടായിരിക്കും, കൂടാതെ ചാത്തമ്പറയിൽ നിന്നും കണക്ടീവ് സർവ്വീസും നടത്തും.
രാവിലെ 8:30 നുള്ള ആദ്യ ഷിഫ്റ്റിൽ 534 ഉദ്യോഗാർത്ഥികളും 12:30, 04:30 എന്നീ സമയങ്ങളിലുള്ള രണ്ടും മൂന്നും ഷിഫ്റ്റുകളിലായി 1100 വീതം ഉദ്യോഗാർഥികളും പരീക്ഷ എഴുതുന്നതായി വരുന്നത്. പരീക്ഷാർത്ഥികളുടെ ആവശ്യം അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ ബസ് സർവീസുകളും സർവ്വീസ് നടത്തും.
കൂടുതൽ വിവരങ്ങൾക്ക്;- 94950 99902, 91885 26718, കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021,2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972.
