തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ ഛർദിച്ച് അവശയായ പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവറായ എസ് എൻ ഷിജിയെ സർവീസിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമുണ്ടായത്.സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റൊരു കെ എസ് ആർ ടി സി ബസിലെ ഡ്രൈവറുടെ മക്കൾക്കാണ് മോശം അനുഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ദന്തഡോക്ടറെ കണ്ട് ആശുപത്രിയിൽ നിന്ന് തിരിച്ചുവരികയായിരുന്നു പെൺകുട്ടിയും സഹോദരിയും.പെൺകുട്ടി ബസിനുള്ളിൽ ഛർദിച്ചതോടെ ദേഷ്യപ്പെട്ട ഡ്രൈവർ സഹോദരിമാരെക്കൊണ്ട് ബസ് കഴുകിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള് കൂടി പഠനം നിര്ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു