കൊച്ചി: ശമ്പളം നൽകാൻ പണമില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ. പണം കണ്ടെത്താൻ കൂടുതൽ സമയം വേണമെന്നും പ്രശ്നം പരിഹരിക്കാൻ യൂണിയനുകളുമായി ചർച്ച നടക്കുകയാണെന്നും മാനേജ്മെന്റ് അറിയിച്ചു. അഞ്ചാം തീയതിക്കകം ശമ്പളംനല്‍കാതിരുന്നത് ചോദ്യ ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണിത്. ശമ്പള വിതരണത്തിന്   കൂടുതൽ സമയം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിയും അപേക്ഷ നൽകിയിരുന്നു. ഇത് രണ്ടും കോടതി ഒരുമിച്ചാണ് പരിഗണിച്ചത്.
കൈയില്‍ പണമില്ലെന്നും അതുകൊണ്ട് ശമ്പളം നല്കാന് കഴിയുന്നില്ലെന്നുമാണ്   കെ.എസ്.ആര്.ടി.സി അറിയിച്ചത്. നിലവിലെ പ്രതിസന്ധി യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്ന്  കെ.എസ്.ആര്.ടി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഇക്കാര്യങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. “ആദ്യം നിങ്ങള്‍ ശമ്പളം നല്‍കൂ അല്ലാതെ എങ്ങനെയാണ് അവരെ കൊണ്ട് ജോലി ചെയ്യിക്കുന്നത്?” എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായത്തോടെ മാത്രമേ മുന്നോട്ടുപോകാനാകൂ എന്നും കോടതി നിരീക്ഷിച്ചു.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
 - ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
 - ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
 - അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
 - സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
 - സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
 - ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
 - ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
 

