തിരുവനന്തപുരം: കെഎസ്ആർടിസിയെ വിമർശിച്ച മുൻ എംഡി ടോമിൻ ജെ.തച്ചങ്കരിക്കു മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. തച്ചങ്കരി എംഡിയായിരുന്നപ്പോഴുള്ള സ്ഥിതിയിലല്ല കെഎസ്ആർടിസിയെന്ന് ആന്റണി രാജു പറഞ്ഞു. ടോമിൻ തച്ചങ്കരി ഒരിക്കലും വിമർശിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം കഥയറിയാതെ ആട്ടം കാണരുത്. തച്ചങ്കരി എന്തോ മഹാകൃത്യം ചെയ്തെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതൊന്നും ശരിയായ നടപടിയല്ല. അദ്ദേഹം കുറച്ചു നാളാണ് എംഡിയായി ഇരുന്നത്. ശമ്പളം കൊടുക്കുന്നത് മാത്രമല്ല ഉദ്യോഗസ്ഥന്റെ ചുമതല. അന്നുണ്ടാക്കി വച്ച സാമ്പത്തിക ഭാരമാണ് ഇപ്പോഴും അനുഭവിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു. ഈ മാസം അവസാനം വിരമിക്കുന്ന തച്ചങ്കരി കെഎസ്ആർടിസി ഭരണ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനു ബിസിനസ് അറിയില്ലെന്ന് തച്ചങ്കരി കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി ആന്റണി രാജു.Tomin J Thachankary
Trending
- ഇൻഡക്സ് ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി