കൽപറ്റ: വയനാട്ടിൽ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് വനമേഖലയിൽ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 8.30ഓടെ സീതാമൗണ്ടിൽ നിന്ന് തൃശൂരേക്ക് പോകുകയായിരുന്ന ബസാണ് പുൽപ്പള്ളിയിൽ വച്ച് അപകടത്തിൽ പെട്ടത്. 7.20ന് സീതാമൗണ്ടിൽ നിന്ന് പുറപ്പെട്ട് സുൽത്താൻ ബത്തേരി വഴി തൃശൂർക്ക് പോകേണ്ട ബസാണിത്. 16 യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. പുൽപ്പള്ളി ആറാം മൈലിനും മൂന്നാം മൈലിനുമിടയിൽ വനമേഖലയിൽ റോഡിന് വലതുവശത്തേക്ക് തെന്നിനീങ്ങിയ ബസ് മറിയുകയായിരുന്നു. അപകടസമയത്ത് കനത്തമഴയുണ്ടായിരുന്നതായാണ് വിവരം. ഇതാകാം അപകട കാരണമെന്നാണ് കരുതുന്നത്. യാത്രക്കാരിൽ പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് സൂചന.
Trending
- ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ: ക്യു.എസ്. റിപ്പോർട്ട് പുറത്തിറക്കി
- പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
- ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് ആർ.എച്ച്.എഫും അർമാഡ ഗ്രൂപ്പും തുടക്കം കുറിച്ചു
- ബഹ്റൈനും സൗദി അറേബ്യയും ഗതാഗത സഹകരണം ചർച്ച ചെയ്തു
- പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ; വ്യാഴാഴ്ച മുതൽ നിരാഹാര സമരം
- ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
- ബഹ്റൈനിൽ കാർ സൈക്കിളിൽ ഇടിച്ച് മലയാളി വിദ്യാർഥി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- വണ്ടിപ്പെരിയാറിൽ മയക്കുവെടിവെച്ച കടുവ ചത്തു