
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെഎസ്സിഎ)യുടെ വനിത വിഭാഗം സംഘടിപ്പിച്ച ജ്വല്ലറി നിർമ്മാണ പരിശീലന ക്യാമ്പ് വലിയ ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു. വനിത വിഭാഗം ചെയർപേഴ്സൺ രമ സന്തോഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ക്യാമ്പ്, ശ്രദ്ധേയമായ പുതിയ ശ്രമമായി മാറി.

ജ്വല്ലറി ഡിസൈനറും പരിശീലകയുമായ സുനി സെൽവരാജ് ക്യാമ്പിൽ വിവിധ ആഭരണങ്ങൾ നിർമ്മിക്കുന്ന രീതികൾ സംബന്ധിച്ച് വിശദമായ ക്ലാസുകൾ നൽകി. മാലകൾ, ബ്രേസ്ലെറ്റുകൾ, കമ്മലുകൾ തുടങ്ങി വിവിധ ആഭരണങ്ങൾ എങ്ങനെ സ്വയം നിർമ്മിക്കാമെന്ന് ക്യാമ്പിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും പ്രായോഗികമായി അഭ്യസിച്ചു.

“പങ്കെടുത്തവരുടെ ഉത്സാഹവും കൃത്യതയും അഭിനന്ദനാർഹമാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദവും സൃഷ്ടിപരവുമായ പരിപാടികൾക്ക് കെഎസ്സിഎ തുടർന്നും മുൻതൂക്കം നൽകും,” എന്നു കെഎസ്സിഎ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അറിയിച്ചു.