
മനാമ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) ആദരാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു .
“രാഷ്ട്രീയത്തിന് അതീതമായ , ശക്തമായ പല കാഴ്ചപ്പാടുകളും കൊണ്ട് നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം എന്ന് കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അനുസ്മരിച്ചു.
“കേരള രാഷ്ട്രീയ ചരിത്രത്തിൽ ‘ശ്രീ വി.എസ്.’ എന്ന തൂലിക നാമം എന്നും അനശ്വരമാകും,” എന്നും അസിസ്റ്റന്റ് സെക്രട്ടറി സതീഷ് അഭിപ്രായപ്പെട്ടു.
