
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം പത്താം തരവും പ്ലസ് ടു വും കഴിഞ്ഞ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങിൽ കെ എസ് സി എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സെക്രട്ടറി അനിൽ കുമാർ പിള്ള , എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, ലേഡീസ് വിങ്ങ്, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിദ്യാഭ്യാസം നേടി സ്വന്തം നാടിനെ സേവിക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും കഴിയുമാറാകട്ടെ എന്ന് പ്രസിഡന്റും സെക്രട്ടറിയും ആശംസിച്ചു. പത്താം തരം ഉന്നത മാർക്കോടെ പാസായ മീര നായർ, കാർത്തിക് മഹേഷ്, സംവൃത് സതീഷ്, ശ്രേയ ഗോപകുമാർ, ദേവ ദർശ് സതീഷ് എന്നീ വിദ്യാർത്ഥികൾക്കും, പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച കൃഷ്ണ രാജീവ് നായർ, ശ്രീഹരി രാജീവ് നായർ, ആവണി സജിത് കുമാർ, ഗൗതം ഗോപകുമാർ നായർ, പ്രാർത്ഥന രാജ് എന്നീ വിദ്യാർത്ഥികൾക്കും മൊമന്റോ നൽകി ആദരിച്ചു.
