മനാമ: ബഹ്റൈനിലെ പ്രശസ്ത സംഗീതാദ്ധ്യാപകനായ പ്രജോദ് കൃഷ്ണയുടെ സംഗീത സംവിധാനത്തിൽ ഒരുക്കിയ കൃഷ്ണ ഭക്തി ഗാന ആൽബം ‘കൃഷ്ണ’ത്തിന്റെ റിലീസ് സത്യം ഓഡിയോസ് നിർവഹിച്ചു. ഏഴ് ഗാനങ്ങൾ ഉൾപ്പെടുന്നതാണ് ‘കൃഷ്ണം’ എന്ന ഭക്തിഗാന ആൽബം. ഗജാനനം, പുണ്യം ദർശനം, രാധാ വിരഹം, ഭക്ത മാനസം, ഗുരുവായു പുരം, ബാല ഗോപാലം, ഹൃദയ ഗീതം എന്നിങ്ങനെ 7 ഗാനങ്ങളാണ് ഈ ആൽബത്തിൽ ഉള്ളത്. ഗണപതി സ്തുതിയിൽ തുടങ്ങി കൃഷ്ണഭക്തിയുടെ രസവൈവിധ്യങ്ങളെല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു ഈ ഗാനങ്ങളിൽ.
ഇക്കഴിഞ്ഞ ഗണേശചതുർഥി ദിനത്തിൽ സത്യം ഓഡിയോസ് അവരുടെ ഔദ്യോഗിക യൂടൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ഈ ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് കെ ജി ബാബു നെടുമ്പാൾ, രജനി മേനോൻ, ഷൈല സോമകുമാർ, സുധി പുത്തൻവേലിക്കര, പ്രജോദ് കൃഷ്ണ എന്നിവരാണ്. പവിത്ര മേനോൻ, രോഷ്നി രജി, നവനീത് കൃഷ്ണ, കാർത്തിക് സായ് കൃഷ്ണൻ, പ്രജോദ് കൃഷ്ണ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ഓർക്കസ്ട്രേഷൻ: ശ്രീകുമാർ ചന്ദ്രൻ, ബിജു രാജൻ, മനോജ് നന്ദനം. റെക്കോഡിംഗ്: ഗൌരി ഡിജിറ്റൽസ് ബഹ്റൈൻ. പോസ്റ്റർ ഡിസൈൻ: സുജിത് രാജ്, ടീസർ: രഞ്ജിഷ് മുണ്ടയ്ക്കൽ.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE