സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തെ കെ.പി.സി.സി. ഉപസമിതി സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടുംബാംഗങ്ങളെ കണ്ടത്.
കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടു. കെ.പി.സി.സി. നേതൃത്വത്തിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകും. സംഭവവുമായി ബന്ധപ്പെട്ട് പ്രവർത്തകർ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
കെ.പി.സി.സി. ഉപസമിതിയുമായി എല്ലാ കാര്യങ്ങളും സംസാരിച്ചെന്ന് വിജയന്റെ മരുമകൾ പത്മജ പറഞ്ഞു. അച്ഛൻ വിശ്വസിച്ച പാർട്ടിയിലാണ് കുടുംബവും വിശ്വസിക്കുന്നത്. തങ്ങളെ രക്ഷിക്കാമെന്ന് ഉറപ്പു നൽകി. എല്ലാ വിഷമങ്ങളും നേരിട്ട് പറഞ്ഞു. സാമ്പത്തിക ബാധ്യത എത്രയുണ്ടെന്ന വിവരം ശേഖരിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും സമിതി അറിയിച്ചതായും പത്മജ പറഞ്ഞു.
വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് വലിയ വിവാദം ഉടലെടുത്തത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകൾ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിനാലാണ് വൻ സാമ്പത്തിക ബാധ്യതയിലായതെന്നാണ് കുറിപ്പിൽ പറയുന്നത്.
10 ദിവസത്തിന് ശേഷമാണ് കുടുംബം ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടത്. മരണം കുടുംബപ്രശ്നം മൂലമാണെന്ന് കോൺഗ്രസ് നേതൃത്വം പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് കത്ത് പുറത്തുവിടേണ്ടി വന്നതെന്ന് മകൻ വിജേഷ് വ്യക്തമാക്കിയിരുന്നു. തിരുവഞ്ചൂരിനു പുറമെ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Trending
- എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ; സുഹൃത്തിനെതിരെ കേസ്
- വിവാഹ വാർഷികത്തിന് വിരുന്ന് ഒരുക്കി, പിന്നാലെ ദമ്പതികൾ മരിച്ചനിലയിൽ; ആത്മഹത്യക്കുറിപ്പ് സ്റ്റേറ്റസ് ഇട്ടു
- വൃക്ഷത്തൈകൾ വിതരണം ചെയ്തു; ബുത്തൂർ അൽ ബഹ്റൈൻ കാമ്പയിൻ സമാപിച്ചു.
- എൻ.എം. വിജയന്റെയും മകന്റെയും മരണം: ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.
- തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നാലുമരണം; നിരവധി പേര്‍ക്ക് പരിക്ക്
- ബഹ്റൈനിൽ അപകടകാരികളായ വളർത്തുമൃഗങ്ങളെ നിയമവിരുദ്ധമായി കൈവശം വെക്കുന്നവർക്ക് കടുത്ത ശിക്ഷ വരുന്നു
- സംസ്ഥാന സ്കൂള്‍ കലോത്സവം: 26 വർഷത്തിന് ശേഷം തൃശൂരിന് കലാകിരീടം
- ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; കൊച്ചി സെൻട്രൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്