ആലപ്പുഴ: ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ റെജീബ് അലിയെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ രണ്ട് നിലകളിലും ജനൽ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൈതവന ജംഗ്ഷനിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും – പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെ സുരക്ഷാ സംഘം തല്ലിയതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിലെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.
Trending
- ബഹ്റൈനില്‍ സ്വകാര്യ ആശുപത്രികളുടെ ഫീസ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ
- സമൂഹമാധ്യമം വഴി അധിക്ഷേപം: ബഹ്റൈനില്‍ യുവാവ് റിമാന്‍ഡില്‍
- ‘ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു’; ബജറ്റിനെതിരെ മുഖ്യമന്ത്രി
- “ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല”: മഹേഷ് നാരായണൻ
- പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിക്കുന്ന കേന്ദ്ര ബഡ്ജറ്റ് :ബേസിൽ നെല്ലിമറ്റം
- പ്രവാസികൾക്ക് അനുഗ്രഹമായി ഒഐസിസി വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ്
- വോയിസ് ഓഫ് ട്രിവാൻഡ്രം -ദിൽസേ 3 ശ്രദ്ധേയമായി
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ക്ക് 775 പേര് അര്‍ഹത നേടി



