മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാ-സാഹിത്യ വേദി സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. സഗായ ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ഹെഡ് സുധീർ തിരുനിലത്ത് ഉത്ഘാടനം ചെയ്തു. ലോക കേരള സഭ അംഗം രാജു കല്ലുംപുറം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ സ്മിതീഷ് ഗോപിനാഥ് സ്വാഗതവും, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, സെക്രട്ടറി അനോജ് മാസ്റ്റർ , അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകളും നേർന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ , ട്രഷറര്‍ രാജ് കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
കെ.പി.എ സെക്രട്ടറി സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു. തുടർന്ന് സൃഷ്ടി കലാകാരന്മാർ അവതരിപ്പിച്ച ദേശസ്നേഹം തുളുമ്പുന്ന ഗാനങ്ങളും, നൃത്ത നൃത്യങ്ങളും, കൊച്ചു കലാകാരന്മാരുടെ പ്രസംഗങ്ങളും പരിപാടിക്ക് കൊഴുപ്പേകി.