മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ വനിതാ അംഗങ്ങൾക്കു വേണ്ടി സാറ ക്രിയേഷൻസ്- വേൾഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മൂന്നു ദിവസം നീണ്ടു നിന്ന ഹാൻഡ് എംബ്രോയിഡറി & ഫ്ലവർ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
കേരളത്തിൽ ആയിരത്തോളം പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചു ശ്രെദ്ധേയയായ പ്രശസ്ത പരിശീലക റഷീദ ശരീഫ് ആണ് വനിതാ അംഗങ്ങൾക്കു പരിശീലനം നൽകിയത്.
പരിശീലന ക്ലാസിന്റെ ഉത്ഘാടനം കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നിർവഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ട്രെഷറർ രാജ് കൃഷ്ണൻ , കോ-ഓർഡിനേറ്റർ മനോജ് ജമാൽ, സെക്രട്ടറി കിഷോർ കുമാർ , വൈ. പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ വിഭാഗം സെക്രട്ടറി ശ്രീജ ശ്രീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജി ചന്ദ്രൻ നന്ദിയും അറിയിച്ചു.
മൂന്നു ദിവസം നീണ്ടു നിന്ന പരിശീലന ക്ലാസ്സിൽ ഏകദേശം 40 ഓളം വനിതകൾ പങ്കെടുത്തു. തുടർന്നും ഇത്തരത്തിലുള്ള പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് വനിതാ വിഭാഗം ഭാരവാഹികൾ അറിയിച്ചു.