തിരുവനന്തപുരം: കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റരുതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പിയെ കണ്ട് ആവശ്യപ്പെട്ടു.
അന്വേഷണ സംഘത്തെ മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം എ.ഡി.ജി.പിയെ അറിയിച്ചു. മാമി തിരോധാനക്കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍, എം.എല്‍.എ. എന്ന നിലയില്‍ തനിക്കു പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെ കണ്ട് ഇതു കൈമാറി.
ഡിവൈ.എസ്.പി. വിക്രമിന് കേസന്വേഷണത്തിന്റെ അഡീഷണല്‍ ചാര്‍ജ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
മാമി തിരോധാനക്കേസില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ കേസിന്റ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. വിക്രമിനെ സ്ഥലംമാറ്റി. വിക്രമിന്റെ അന്വേഷണത്തില്‍ മാമിയുടെ കുടുംബം തൃപ്തരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് അപേക്ഷ നല്‍കിയിരുന്നു. എ.ഡി.ജി.പിയെ കണ്ട് ഇക്കാര്യം വ്യക്തിപരമായി ആവശ്യപ്പെടാനാണ് എത്തിയതെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ മാമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം