കൊല്ലം: ലോക ഭിന്നശേഷി ദിനത്തിൽ കോട്ടപ്പുറം വാട്സാപ്പ് കൂട്ടായ്മയും, ഓർമ്മകൂടാരം ഫെയ്ബുക്ക് കൂട്ടായ്മയും സംയുക്തമായി കടയ്ക്കൽ ബഡ്സ്കൂളിൽ ഭിന്നശേഷി ദിനാചാരണവും, കുട്ടികൾക്ക് പഠനോപകരണ വിതരണവും, പ്രതിഭ സംഗമവും നടത്തി. ഗ്രൂപ്പ് രക്ഷധികാരി ആർ. എസ് ബിജുവിന്റെ അധ്യക്ഷതൽ കൂടിയ യോഗത്തിൽ വച്ച് ഗ്രൂപ്പ് അഡ്മിൻ സുജീഷ് ലാൽ സ്വാഗതം പറഞ്ഞു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ ഉത്ഘാടനം നിർവ്വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി.

ബഡ്സ് സ്കൂൾ കുട്ടികൾക്കായി ദീപു ചടയമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച “മുകിലോർമ്മകൾ” എന്ന ആൽബത്തിന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ നിർവ്വഹിച്ചു.

തുടർന്ന് കുട്ടികൾക്കുള്ള സമ്മാന ദാനവും പ്രതിഭ പുരസ്ക്കാരവും നടന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ, സിപിഐ (എം ) ഏരിയ കമ്മിറ്റി മെമ്പർ സി ദീപു, പ്രീജ മുരളി, ഡോക്ടർ എൽ. ടി ലക്ഷ്മി എന്നിവർ പങ്കെടുത്തു.

ബഡ്സ് സ്കൂൾ ടീച്ചർമാരായ അനുജ, ആമിന, വർഷ, മുൻ ഐ. സി. ഡി. എസ് സൂപ്പർ വൈസർ നൂർജഹാൻ, മുൻപഞ്ചായത്ത് അംഗങ്ങളായ ഷാജഹാൻ, അനീഷ്, ബിനുമോൾ, സിന്ധു, സുനിൽ ശങ്കർനഗർ, ദേവി അനിൽ, സിനേഷ് മറ്റു ഗ്രൂപ്പ് അംഗങ്ങൾ ബഡ്സ് സ്കൂൾ രക്ഷകർത്താക്കൾ, സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

ഗ്രുപ്പിൽ നിന്നും സമാഹരിച്ച 30000 രൂപ യുടെ പഠന സാമഗ്രികൾ വാങ്ങി നൽകി, കടയ്ക്കൽ ഹെൽത്ത് പാർക്ക് ഒരു വീൽ ചെയറും വാങ്ങി നൽകി.
