
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്റൈനിൽ ഹൃസ്വസന്ദർശനം നടത്തുന്ന കോന്നി എംഎൽഎ അഡ്വ. ജെനീഷ് കുമാർ സന്ദർശിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും, ജനറൽ സെക്രട്ടറി ബിനുരാജ് രാജനും ചേർന്ന് എം എൽ എയെ സ്വീകരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.


ലോകമെമ്പാടും ഗുരുദേവ ദർശനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വളരെയധികം പ്രസക്തി ഉണ്ടെന്നും, സഹജീവികളുടെ ഉന്നമനത്തിനും കാരുണ്യത്തിനും വേണ്ടി സൊസൈറ്റി പ്രവർത്തിക്കണമെന്നും എം.എൽ.എ ആശംസിച്ചു.
ബഹ്റൈൻ പ്രതിഭ പ്രസിഡൻറ് ബിനു മണ്ണിൽ ഉൾപ്പെടെ മറ്റ് പ്രതിഭ ഭാരവാഹികളും എം എൽ എ യോടൊപ്പം ചടങ്ങിൽ സംബന്ധിച്ചു.
