മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി സൽമാബാദ് ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ -ഓർഡിനേറ്റർ സന്തോഷ് കുമാറിന്റെ സ്വാഗതത്തോടെ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രെട്ടറി കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ നിസാർ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. ജോ. കൺവീനർ വിനു ക്രിസ്റ്റി, സെക്രെട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഏരിയ കോ -ഓർഡിനേറ്റർമാരായ സന്തോഷ് കുമാർ, സജീവ് എന്നിവരുടെ മേൽനോട്ടത്തിൽ സൽമാ ബാദ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
സൽമാബാദ് ഏരിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് – രതിൻ തിലക്, സെക്രെട്ടറി – സലിം തയ്യിൽ, ട്രെഷറർ – രഞ്ജിത്ത് രവീന്ദ്രൻ പിള്ള, വൈസ് പ്രെസിഡന്റ്റ് – ജെയിൻ തോമസ്, ജോ. സെക്രെട്ടറി – രാജേഷ് അയത്തിൽ.
സൽമാബാദിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 3369 8685, 3402 9179 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.