മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി മനാമ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ -ഓർഡിനേറ്റർ മനോജ് ജമാലിന്റെ സ്വാഗതത്തോടെ മനാമ കെ സിറ്റി ബിസിനസ് സെന്റര്‍ ഹാളിൽ വച്ച് നടന്ന യോഗത്തിൽ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഗത് കൃഷ്ണകുമാർ കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. മുഹറഖ് കോ-ഓർഡിനേറ്റർ ഹരി എസ. പിള്ള സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്ന് മ നാമ ഏരിയ കോ -ഓർഡിനേറ്റർമാരായ മനോജ് ജമാൽ, ഡ്യുബെക്ക് എന്നിവരുടെ മേൽനോട്ടത്തിൽ മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
മനാമ ഏരിയ കമ്മിറ്റി ഭാരവാഹികൾ
പ്രസിഡന്റ് – നവാസ് കുണ്ടറ, സെക്രെട്ടറി – ഷഫീക് സൈഫുദ്ദീൻ, ട്രെഷറർ – അനുരാജ് ചാത്തന്നൂർ, വൈസ് പ്രെസിഡന്റ്റ് – സന്തോഷ് ജി. പിള്ള, ജോ. സെക്രെട്ടറി – ഗീവർഗീസ് മത്തായി.
മനാമയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 39212052, 39165603 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.