മനാമ: കഴിഞ്ഞ നിരവധി വർഷങ്ങളായി വിവിധ സംഘടനകൾ നടത്തുന്ന രക്ത ദാന ക്യാമ്പുകളിൽ സല്‍മാനിയ ആശുപത്രിയുടെ സ്റ്റാഫ് എന്നതിൽ ഉപരിയായി എല്ലാവർക്കും ആവേശമായി യാതൊരു വിധ ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ വളരെ സജീവമായി സഹകരിക്കുന്ന ജേഷ്ഠ സഹോദരിയാണ് സിസ്റ്റർ ലാലി. സിസ്റ്ററുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും വാർത്താകുറിപ്പിൽ അറിയിച്ചു.


