മനാമ: കൊല്ലം പ്രവാസി അസോസ്സിയേഷൻ ഹമദ് ടൗൺ ഏരിയ മെയ് ദിന ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഭാഗത്തു ലേബർ ക്യാമ്പുകളിൽ മധുര വിതരണം നടത്തി. ഹമദ് ടൗൺ ഏരിയ ഏക്സിക്യൂട്ടിവ് അംഗങ്ങളായ പ്രമോദ് വി, എം, അനുപ് , രാഹുൽ , പ്രദിപ് , വിനിത്, വിഷ്ണു, സെൻട്രൽ കമ്മറ്റി അംഗങ്ങളായ അജിത്ത് ബാബു, നവസ് കരുനാഗപ്പള്ളി എന്നിവർ മധുര വിതരണത്തിന് നേതൃത്വം നൽകി എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്നു.
