
റിപ്പോർട്ട്: സുജീഷ് ലാൽ
കൊല്ലം: കരുനാഗപ്പള്ളി നഗരസഭയും ഹരിത കേരളം മിഷനും വനം വകുപ്പും സംയുക്തമായി ലോക കണ്ടൽ ദിനം ആഘോഷിച്ചു. കരുനാഗപ്പള്ളി ശ്രീനാരായണഗുരു പവലിയനിൽ നടന്ന ചടങ്ങ് നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ഡോ. ടി. എൻ. സീമ ഉദ്ഘാടനം ചെയ്തു.

അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണമായ ആവാസവ്യവസ്ഥകളാണ് കണ്ടൽക്കാട്. ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ വീണ്ടെടുക്കുന്നതിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന സമഗ്ര പദ്ധതിയാണ് നഗരസഭ ആസൂത്രണം ചെയ്തിട്ടുള്ളത്.

ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. നഗരസഭ സെക്രട്ടറി ഫൈസല്‍. എ റിപ്പോർട്ട് അവതരിപ്പിച്ചു.
