കൊല്ലം: അന്താരാഷ്ട്ര വിപണിയില്‍ രണ്ട് കോടി രൂപയ്ക്ക് മേല്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും കൊല്ലത്ത് പിടികൂടി. തൃശൂര്‍ സ്വദേശിയായ പ്രധാന പ്രതി ആന്ധ്രയില്‍ ഒളിവില്‍ ഇരുന്ന് കൊല്ലം ചവറ ഭാഗം കേന്ദ്രീകരിച്ച് കേരളത്തിലുടനീളം മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശിയായ സിറാജിനെയും, കൊല്ലം ചവറ സ്വദേശിയായ അഖില്‍ രാജിനെയും കഞ്ചാവുമായി കൊല്ലം കാവനാട് സ്വദേശിയായ അജിമോനെയുമാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി സര്‍ക്കിള്‍ ഓഫീസിലും കൊല്ലം റെയിഞ്ച് ഓഫിസിലുമായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Trending
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി
- കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച്: ഒമര്‍ അബ്ദുള്ള
- ബഹ്റൈനില്‍ കുതിരയുടെ കടിയേറ്റ സ്ത്രീക്ക് 3,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
- ബി.ജെ.പി ക്യാമ്പില്‍ ആഘോഷം
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി