ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച പുരുഷ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏകദിനത്തിൽ 12,040 റൺസും ടെസ്റ്റിൽ 7,318 റൺസും ടി 20 ഇന്റർനാഷണലിൽ 2,928 റൺസും നേടിയിട്ടുണ്ട്. മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരവും കോലിക്കാണ്. 70 അന്താരാഷ്ട്ര സെഞ്ച്വറികളിൽ 66 സെഞ്ച്വറികൾ ഐസിസിയുടെ അവാർഡ് കാലയളവിൽ നേടിയതാണ്. ബഹുമതി നൽകിയത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേ കാലയളവിൽ, ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ (94), കൂടുതൽ റൺസ് (20396), 70 പ്ലസ് ഇന്നിംഗ്സ് ഉള്ള കളിക്കാർക്കിടയിൽ പരമാവധി ശരാശരി (56.97) എന്നിവയും നേടിയിട്ടുണ്ട്.
ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ടെസ്റ്റ് താരമായി തിരഞ്ഞെടുത്തു. ട്വന്റി–20യില്‍ അഫ്ഗാനിസ്ഥാനന്റെ റാഷിദ് ഖാനാണ്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം എം.എസ്.ധോണിക്ക് ലഭിച്ചു.